കുറ്റ്യാടി: സിറാജുൽ ഹുദ കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് വിദ്യാർഥി സംഘടനയായ ഹിദ സംഘടിപ്പിച്ച "ഹൈ ബ്രൈറ്റ് ഫ്യൂചർ സമ്മിറ്റിന്" സമാപനം. "ഇനോവേറ്റ് ടുഡേ, ഇവോൾവ് ടുമോറോ" എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി രണ്ട് ദിവസങ്ങളിലായി വിവിധ സെഷനുകളിൽ സംഘടിപ്പിച്ച സമ്മിറ്റിൽ അക്കാദമിക് വിദഗ്ധർ, ടെക്നോളജി വിദഗ്ധർ, വിദ്യാർഥികൾ, സംരംഭകർ എന്നിവർ സംവദിച്ചു. യുവ ജേർണലിസ്റ്റ് എൻ.എസ്. അബ്ദുൽ ഹമീദ് നേതൃത്വം നൽകിയ "രാഷ്ട്രനിർമാണത്തിലെ ന്യൂനപക്ഷങ്ങളുടെ പങ്ക്" എന്ന സെഷനോടെ പരിപാടിക്ക് ഔദ്യോഗിക തുടക്കമായി. ഇന്ത്യൻ ന്യൂനപക്ഷങ്ങൾക്കിടയിലെ വിദ്യാഭ്യാസത്തിന്റെ അഭാവത്തെക്കുറിച്ചും ചരിത്രത്തിലെ അപനിർമിതികളിലൂടെയുണ്ടായ വിരോധാഭാസങ്ങളെക്കുറിച്ചും അദ്ദേഹം സംവദിച്ചു
വെള്ളിയാഴ്ച ഉച്ചയ്ക്ക് നടന്ന ഹൈ ബ്രൈറ്റ് സമ്മിറ്റിൽ നിർമിത ബുദ്ധിയുടെ അനന്ത സാധ്യതകളെക്കുറിച്ച് നോട്ട് എ.ഐ.യുടെ സ്ഥാപകനും സി.ഇ.ഒ.യുമായ അൻസാർ എം.പി. സംവദിച്ചു. വിദ്യാർഥികളുടെ സജീവ ഇടപെടലും സ്ഥാപനത്തിന്റെ സഹകരണവും പരിപാടിയെ കൂടുതൽ ശ്രദ്ധേയമാക്കി. ഉവൈസ് ബുഖാരിയുടെ സാന്നിധ്യത്തിൽ സമ്മിറ്റ് സമാപിച്ചു.