കുറ്റ്യാടി: സിറാജുൽ ഹുദാ കോളേജ് ഓഫ് ഇന്റഗ്രേറ്റഡ് സ്റ്റഡീസ് കുറ്റ്യാടി ക്യാമ്പസ് വിദ്യാർത്ഥി സംഘടന ഹിദ സംഘടിപ്പിച്ച ഹൈ ബ്രൈറ്റ് ഫ്യൂച്ചർ സമ്മിറ്റിന് പ്രൗഢ തുടക്കം. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ ഭാവി എന്ന വിഷയത്തിൽ ഗവേഷക വിദ്യാർത്ഥി എൻ. എസ് അബ്ദുൽ ഹമീദ് നേതൃത്വം നൽകിയ പ്രഥമ ഓപ്പൺ ടോകിൽ ഇന്ത്യയുടെ സമകാലിക രാഷ്ട്രീയത്തിൽ അനിവാര്യമായ ഭേദഗതികൾ ചർച്ച ചെയ്യപ്പെട്ടു.
വിദ്യാഭ്യാസം അവസരങ്ങളുടെ പുതു ലോകം എന്ന വിഷയത്തിൽ കരിയർ കൗൺസിലർ ജാഫർ സ്വാദിഖും ആർട്ടിഫിഷ്യൽ ഇൻ്റലിജൻ്റ്, റോബോട്ടിക്സ് അത്ഭുതങ്ങളുടെ ലോകം എന്ന വിഷയത്തിൽ അൻസാർ എം. പിയും ഫ്യൂച്ചർ സമ്മിറ്റിൽ സംവദിക്കും.
അക്കാഡമീഷ്യന്മാർ, ടെക്നീഷ്യന്മാർ, വിദ്യാർത്ഥികൾ നേതൃത്വം നൽകുന്ന ഓപ്പൺ ടോക്, പേപ്പർ പ്രസന്റേഷൻ, സംവാദം തുടങ്ങിയ വിവിധ സെഷനുകൾ സമ്മിറ്റിൻ്റെ ഭാഗമാകും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഫ്യൂച്ചർ സമ്മിറ്റിൽ 200-ഓളം തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ പ്രതിനിധികളാകും. സമാപന സംഗമത്തിൽ സിറാജുൽ ഹുദാ സി. ഐ.സ് പ്രിൻസിപ്പൾ റാഷിദ് ബുഖാരി ഇരിങ്ങണ്ണൂർ, അക്കാദമിക് ഡയറക്ടർ ബഷീർ അസ്ഹരി, നിസാമുദീൻ ബുഖാരി, ഉവൈസ് ബുഖാരി തുടങ്ങിയവർ സംബന്ധിക്കും.